പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്‌സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം: ബോംബെ ഹൈക്കോടതി

24 കാരനായ യുവാവ് കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു.
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്‌സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം: ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
Published on
Updated on

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് ബോംബെ ഹൈക്കോടതി. 24 കാരനായ യുവാവ് കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ജി എ സനപിന്റെ നാഗ്പൂര്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭാര്യയായതിനാല്‍ തങ്ങളുടെ ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും സെഷന്‍സ് കോടതി 10 വര്‍ഷം ശിക്ഷിച്ചതിനെ ചോദ്യം ചെയ്തുമായിരുന്നു 24 കാരന്‍ ഹൈക്കോടതി സമീപിച്ചത്. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമായാണ് കണക്കാക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ലാണ് യുവതി പരാതി നല്‍കി. വിസമ്മതിച്ചിട്ടും തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി.

ഇരുവരും ഒരുമിച്ച് താമസിച്ചുവെന്നും വിവാഹം കഴിച്ചുവെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താനാണ് ആ കാലയളവിലെല്ലാം ഇയാള്‍ പറഞ്ഞിരുന്നതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പ്രകാരം ഇരുവരും കുഞ്ഞിന്റെ മാതാപിതാക്കളുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റവിമുക്തനാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com