മംഗളൂരു: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചത്.
മുങ്ങിമരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളില്‍ ഒരാള്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും അപകടത്തില്‍ പെടുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് പരിസരത്തുണ്ടായിരുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രക്ഷപ്പെടാന്‍ കഴിയാതെ വെള്ളത്തില്‍ മുങ്ങി മരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക