ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
Kailash Gahlot, Former Delhi Minister Who Quit AAP, Joins BJP
ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയപ് അല്ല, അണ്ണാ ഹസാരെയുടൈ കാലം മുതല്‍ ഞാന്‍ ആം ആദ്മിയുടെ ഭാഗമായിരുന്നു. എംഎല്‍എആയും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ കൈലാഷ് ഗെഹ് ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയാണ് കൈലാഷ് ഗെഹ് ലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിക്കത്ത് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന് കൈമാറുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ അതീഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതോടെ ഗെഹ് ലോട്ടിന് അദ്ദേഹത്തിന്റെതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. 'അദ്ദേഹം സ്വതന്ത്രനാണ്. എവിടെ വേണമെങ്കിലും പോകാം' - എന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com