ചെന്നൈ: സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
രണ്ട് ദിവസം മുന്‍പാണ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ,രാജസ്ഥാന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടി. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക