മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെ വാഹനത്തിന് നേരെ കല്ലേറ്. തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ദേശ്മുഖിനെ ഉടനെ തന്നെ കടോൾ സിവിൽ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് അലക്‌സിസ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. അനിൽ ദേശ്മുഖിന്റെ കാർ തിങ്കളാഴ്ച രാത്രി നാഗ്പുർ ജില്ലയിലെ കടോളിന് സമീപം ജലാൽഖേഡ റോഡിൽ ബെൽഫറ്റയ്ക്ക് സമീപത്താണ് ആക്രമണത്തിനിരയായത്.
രാത്രി എട്ടു മണിയോടെ നാഗ്പുർ ജില്ലയിലെ കടോൾ നിയമസഭാ മണ്ഡലത്തിലെ നാർഖേഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോൾ അജ്ഞാതരായ ആളുകൾ അദ്ദേഹത്തിന്റെ കാറിന് നേരേ കല്ലെറിയുകയായിരുന്നു. നിലവിൽ നാഗ്പൂരിലെ അലക്‌സിസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആക്രമണത്തിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക