'കൃത്രിമ മഴയാണ് ആവശ്യം; ഇടപെടാനുള്ള ധാര്‍മിക ബാധ്യത പ്രധാനമന്ത്രിക്കാണ്', കേന്ദ്രാനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍

പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു
An anti-smog gun sprays mist to mitigate smoggy conditions, in New Delh
പുകമഞ്ഞിന്റെ അവസ്ഥ ലഘൂകരിക്കാന്‍ ആന്റി ഫോഗ് സ്‌‌പ്രേ ചെയ്യുന്നു -
Published on
Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ തോത് ഭയാനകമാംവിധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഗോപാല്‍ റായ് കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.

പുകമഞ്ഞ് ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മോദി ഇടപെടണം. പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ഗോപാല്‍ റായ് ആരോപണമുന്നയിച്ചു. കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.

വിഷയത്തില്‍ ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അടിയന്തര യോഗം വിളിക്കണമെന്ന ഡല്‍ഹി സര്‍ക്കാറി?ന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വീണ്ടും കത്തെഴുതുമെന്നും റായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുകമഞ്ഞ് കുറക്കുന്നതിനുള്ള നടപടികള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്. ഇതുവഴി മലിനീകരണം കുറക്കാനും വായു ശുദ്ധീകരിക്കാനും കഴിയും റായ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ പരിസ്ഥിതി മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com