3 അവസരമില്ല, രണ്ട് തന്നെ; ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ പഴയരീതിയിൽ തന്നെ

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ പഴയ രീതിയിലേക്ക് തന്നെ മാറ്റി
JEE ADVANCED 2025
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാൻ കഴിയുക രണ്ടു തവണ മാത്രംപ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ പഴയ രീതിയിലേക്ക് തന്നെ മാറ്റി. മൂന്ന് അവസരമെന്നത് രണ്ട് തന്നെയാക്കി പഴയരീതി തന്നെ തുടരാനാണ് തീരുമാനിച്ചത്.

പരീക്ഷയുടെ ഈ വര്‍ഷത്തെ സംഘാടകരായ ഐഐടി കാന്‍പൂര്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് 3 അവസരം ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്.എന്നാല്‍ രണ്ടു അവസരം തന്നെ തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന് ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മറ്റു പുതിയ വ്യവസ്ഥകളില്‍ മാറ്റമില്ല. ജെഇഇ മെയിന്‍ പരീക്ഷയില്‍ മുന്നിലെത്തുന്ന 2.5 ലക്ഷം പേര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനാകുക. പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

2023,24 വര്‍ഷങ്ങളില്‍ 12-ാം ക്ലാസ് പരീക്ഷ എഴുതിയവര്‍ക്കും 2025ല്‍ എഴുതുന്നവര്‍ക്കും ഇക്കുറി ജെഇഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 2023ല്‍ 12-ാം ക്ലാസ് പരീക്ഷയെഴുതിയവര്‍ക്ക് ഇനി ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനാകില്ല. അതേസമയം 2022-23 അധ്യയനവര്‍ഷത്തെ 12-ാം ക്ലാസ് ഫലം 2023 സെപ്റ്റംബര്‍ 21നോ ശേഷമോ ആണ് പ്രസിദ്ധീകരിച്ചതെങ്കില്‍ ജെഇഇ അഡ്വാന്‍സ്ഡിന്റെ ഭാഗമാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com