suprme court
സുപ്രീംകോടതി

'എന്ത്, കോടതിയിലും നിര്‍മാണ പ്രവര്‍ത്തനമോ?'; അഭിഭാഷകന്റെ പരാമര്‍ശത്തില്‍ സുപ്രീംകോടതി

ഡല്‍ഹിയിലെ വായുഗുണനിലവാര സൂചികയിലെ തകര്‍ച്ച പരിശോധിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിക്കുകയായിരുന്നു കോടതി.
Published on

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ വായുമലിനീകരണം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്ത് സുപ്രീംകോടതി വളപ്പില്‍ നിയമലംഘനം നടത്തിയതായി പരാമര്‍ശം. ഡല്‍ഹിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പില്‍ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്ന മുതിര്‍ന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ ബെഞ്ചിനെ ഞെട്ടിച്ചു.

ഡല്‍ഹിയിലെ വായുഗുണനിലവാര സൂചികയിലെ തകര്‍ച്ച പരിശോധിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എ എസ് ഒക്ക, എ ജി മസിഹ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ സമയത്താണ് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്റെ പരാമര്‍ശം. കോടതി 11 ന് പുറത്ത് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോടതി 11ന് പുറത്ത് കല്ലുകള്‍ പൊട്ടിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ സെക്രട്ടറി ജനറലിനോട് നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനും പൊളിക്കുന്നതിനും നിരോധമുണ്ട്. എന്നാല്‍ ആരെങ്കിലും ഇതൊക്കെ സൈറ്റില്‍ പോയി ശ്രദ്ധിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കോടതി ചോദിച്ചു. ആറു ദിവസമായി തുടര്‍ച്ചയായി കനത്ത പുകമഞ്ഞാണ് ഡല്‍ഹിയിലാകെ. ഇതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com