ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഷിഗ്ഗാവ്, സന്തൂര്‍, ചന്നപട്ടണ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഈ മുന്നേറ്റം പ്രകടമാണ്.
ഷിഗ്ഗാവ് ബിജെപിയുടെയും ചന്നപ്പട്ടണ ജെഡിഎസിന്റെയും സിറ്റിങ് സീറ്റാണ്. ഷിഗ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മെയും ചന്നപ്പട്ടണത്തില്‍ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയമാണ് മത്സരിച്ചത്. ചന്നപ്പട്ടണയില്‍ 14 റൗണ്ട് വോട്ട് എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിപി യോഗീശ്വര നിഖിലിനെക്കാള്‍ 24252 വോട്ടുകള്‍ക്ക് മുന്നിലാണ്. ഷിഗ്ഗാവില്‍ 13 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യോഗീശ്വര്‍ ഭരത് ബൊമ്മെയാക്കാള്‍ പതിനായിരം വോട്ടിന് മുന്നിലാണ്. സന്ദൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണ 9568 വോട്ടിന് ലീഡ് ചെയ്യുകയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ മന്ത്രിയായ യോഗീശ്വര ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ചന്നപ്പട്ടണിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിക്കായി ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രചാരണത്തിനെത്തിയിരുന്നു. നിഖില്‍ കുമാരസ്വാമിയും ഭരത് ബൊമ്മെയും മത്സരിച്ചതോടെ ഈ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗൗഡ, ബൊമ്മെ കുടുംബങ്ങളിലെ മൂന്നാം തലമുറയാണ് മത്സരരംഗത്തുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക