നാളെ രാവിലെ തീവ്ര ന്യൂനമര്‍ദ്ദം കര തൊടും; മഴക്കെടുതിയില്‍ ദുരിതംപേറി തമിഴ്‌നാട്, സ്‌കൂളുകള്‍ക്ക് അവധി

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി
TAMIL NADU RAIN ALERT
തമിഴ്നാട്ടിൽ തീവ്രമഴ മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം
Published on
Updated on

ചെന്നൈ: തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഇന്ന് രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ദുരിതം സമ്മാനിച്ചിരിക്കുകയാണ്. ചെന്നൈ, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയല്ലൂര്‍, തഞ്ചാവൂര്‍ എന്നി ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി എന്നിവരുടെ നേതൃത്വത്തില്‍ കനത്ത മഴ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com