'ജയിലില്‍ പ്രസവിക്കുന്നത് കുഞ്ഞിന്റെ മാനസികാവസ്ഥയെ ബാധിക്കും'; ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

അറസ്റ്റ് ചെയ്യുന്ന സമയത്ത് സോണി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു.
bombay high court
ബോംബെ ഹൈക്കോടതിഎഎന്‍ഐ
Published on
Updated on

മുംബൈ: ഗര്‍ഭിണിയായ റിമാന്‍ഡ് തടവുകാരിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. ജയിലില്‍ പ്രസവിച്ചാല്‍ കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന കാരണത്താലാണ് കോടതി പ്രതിക്ക് ആറ് മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഉമാ കോശിയുടെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

മയക്കുമരുന്ന് കേസില്‍ ജയിലിലായ സുര്‍ബി സോണി എന്ന യുവതിക്കാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ഏപ്രില്‍ 2024ലാണ് സോണി അറസ്റ്റിലാകുന്നത്. ഗോണ്ടിയ റെയില്‍വേ സെക്യൂരിറ്റി ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ ട്രെയിനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സോണിയുള്‍പ്പെടെ അഞ്ച് പേരെയാണ് അന്ന് മയക്കുമരുന്നുമായി പിടികൂടുന്നത്. 33 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഏഴ് കിലോ സോണിയുടെ ബാഗില്‍ നിന്നാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സോണി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. മാനുഷിക പരിഗണനയില്‍ ജയിലിന് പുറത്ത് പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് സോണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാമെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് വാദിച്ചു. എന്നാല്‍ ജയിലില്‍ പ്രസവിക്കുന്നത് അമ്മയുടേയും കുട്ടിയുടേയും മാനസികാവസ്ഥയെ ബാധിക്കുമെന്നും മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com