ന്യൂഡല്‍ഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഥമ വനിത സാജിദ മുഹമ്മദിനൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ചു. വാക്കുകള്‍ കൊണ്ട് താജ്മഹലിനെ വിശേഷിപ്പിക്കാന്‍ പ്രയാസമാണെന്നും വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണിതിന്റെയെന്നും മുഹമ്മദ് മുയിസു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശ് മന്ത്രി യോഗേന്ദ്ര ഉപാധ്യായ ഇരുവരേയും വിമാനത്താവളത്തില്‍ സ്വീകരിച്ചു. താജ്മഹലിന്റെ ചെറിയ മാതൃകയും ഉപാധ്യായ ഇവര്‍ക്ക് സമ്മാനിച്ചു. ഇരുവരും താജ്മഹലിന് മുന്നില്‍ നിന്നുകൊണ്ട് ഫോട്ടോയും എടുത്തു.
മുയിസുവിന്റെ സന്ദര്‍ശനം മൂലം രാവിലെ 8 മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കരകൗശല ഗ്രാമമായ ശില്‍പ്പ്ഗ്രാമവും അതിനു ശേഷം ഇരുവരും സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഇന്ത്യയിലെത്തിയ മുയിസു ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കറന്‍സി വിനിമയ കരാറിലും ഒപ്പുവെച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക