ആശങ്കകള്‍ മാറി, വിമാനം തിരിച്ചിറക്കി, 144 യാത്രക്കാര്‍ സുരക്ഷിതര്‍

വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ രണ്ടര മണിക്കൂറാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.
trichi
വിമാനം സുരക്ഷിതമായി തിരിച്ചിറക്കുന്നുഎക്സ്
Updated on: 
1 min read

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.

144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. ഉടന്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന് ചുറ്റും പറന്ന് ഇന്ധനം കുറച്ചതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.

വിമാനം രണ്ടര മണിക്കൂറിലധികം നേരം ആകാശത്ത് വട്ടമിട്ട് പറന്നു. ഒടുവില്‍ രാത്രി 8.15 ന് വിമാനം തിരിച്ചിറക്കി. ലാന്‍ഡിങ് ഗിയറില്‍ പ്രശ്‌നമുണ്ടെന്ന് 7.30ഓടെയാണ് അറിഞ്ഞത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങിനുള്ള ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER