ജയിലില്‍ രാംലീല നാടകം, സീതയെ അന്വേഷിച്ചിറങ്ങി വാനര സേന; പൊലീസിനെ വെട്ടിച്ച് രണ്ട് തടവുകാര്‍ ജയില്‍ ചാടി

നാടകത്തിന്റെ മുഴുവന്‍ ചുമതലയും തടവ് പുള്ളികള്‍ക്കായിരുന്നു.
Ramleela
രാം ലീല നാടകത്തില്‍ നിന്ന്വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. രാം ലീല നാടകത്തിലെ വാനര സേനയിലെ അംഗങ്ങളായി വേഷമിട്ട പങ്കജ്, രാജ് കുമാര്‍ എന്നിവരാണ് നാടകത്തിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

നാടകത്തിന്റെ മുഴുവന്‍ ചുമതലയും തടവ് പുള്ളികള്‍ക്കായിരുന്നു. നാടകത്തിനിടെ സീതയെ തിരയുന്ന വാനരസേനയിലെ അംഗങ്ങളായ പങ്കജും രാജ്കുമാറും പ്രകടനം മറയാക്കി ജയിലില്‍ നിന്ന് ഒളിച്ചോടി.

രണ്ട് ജയില്‍ അന്തേവാസികളും ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരസൈന്യത്തിലെ മറ്റ് അംഗങ്ങളും സീതയെ തിരയുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് ഇവര്‍ വേദിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് പൊലീസുകാരും വിചാരിച്ചു. സീതയെ അന്വേഷിക്കാന്‍ പോയവരെ തിരിച്ച് കാണാതായപ്പോഴാണ് കണ്ടുനിന്നവര്‍ക്കും പൊലീസിനും എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com