Tamannaah
തമന്നഫെയ്സ്ബുക്ക്

കള്ളപ്പണം വെളുപ്പിക്കൽ; തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ഇഡി അന്വേഷിക്കുന്ന HPZ ടോക്കണ്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യം ചെയ്തത്
Published on

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡി അന്വേഷിക്കുന്ന HPZ ടോക്കണ്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഗുവാഹത്തിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍

ബിറ്റ്‌കൊയിനും ക്രിപ്‌റ്റോ കറന്‍സിയുടേയും പേരില്‍ നിരവധി നിക്ഷേപകരാണ് തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയില്‍ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാണ് താരത്തെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യാനായി താരത്തിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ജോലി തിരക്കിനെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com