'അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി സംഘം
SALMAN KHAN
സൽമാൻ ഖാൻഫയൽ
Updated on
1 min read

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി സംഘം. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്. ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിക്കാന്‍ നടന്‍ സല്‍മാന്‍ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സല്‍മാന്‍ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

'സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. വൈരാഗ്യം പരിഹരിക്കാന്‍ സല്‍മാന്‍ ഖാന്‍ അഞ്ചുകോടി നല്‍കണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സല്‍മാന്‍ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും,'- സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു.

60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്തുള്ള വെടിവെപ്പ് അന്വേഷിച്ചപ്പോഴാണ് സല്‍മാന്‍ ഖാനെ അദ്ദേഹത്തിന്റെ പന്‍വേല്‍ ഫാം ഹൗസിന് സമീപത്തു വെച്ച് വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരം പൊലീസിന് ലഭിച്ചത്. അടുത്തിടെയാണ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ദിഖി അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ വസതിക്കും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mannat
Aamir Khan, Eva Grover
Threat to kill Prime Minister Suspect identified
Gangster Anmol Bishnoi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com