Lawrence Bishnoi
ലോറന്‍സ് ബിഷ്ണോയിഎക്സ്

'നിങ്ങള്‍ ഭഗത് സിങിനെപ്പോലെയാണ്, വിപ്ലവകാരി'; ലോറന്‍സ് ബിഷ്‌ണോയിക്ക് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കാന്‍ ക്ഷണം

ബിഷ്‌ണോയി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ കാര്യമായി മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നുള്ള തന്റെ വിശ്വാസവും സുനില്‍ ശുക്ല കത്തില്‍ പറയുന്നുണ്ട്
Published on

മുംബൈ: അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തര്‍ ഭാരതീയ വികാസ് സേന. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഔദ്യോഗികമായി കത്തയച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍.

ഭഗത് സിങിനോടുപമിച്ച് കൊണ്ടാണ് പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ശുക്ല ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിക്ക് ഔദ്യോഗികമായി കത്തെഴുതിയത്. കത്തില്‍ ബിഷ്‌ണോയിയെ പ്രശംസിക്കുകയും വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബിഷ്‌ണോയി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ കാര്യമായി മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നുള്ള തന്റെ വിശ്വാസവും സുനില്‍ ശുക്ല കത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും കത്തിലൂടെ അദ്ദേഹം ഉറപ്പു നല്‍കി.

''നിങ്ങള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ഉത്തര്‍ ഭാരതീയ വികാസ് സേനയുടെ പ്രവര്‍ത്തകരും ഭാരവാഹികളും നിങ്ങളുടെ പ്രചാരണത്തിന് പിന്തുണ നല്‍കാന്‍ തയ്യാറാണ്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്'', ശുക്ല കത്തില്‍ കുറിച്ചു.

പഞ്ചാബില്‍ ജനിച്ച ഉത്തരേന്ത്യക്കാരനായ നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കത്തില്‍ പറയുന്നു. മാഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന പാര്‍ട്ടിയാണ് ഭാരതീയ വികാസ് സേന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com