ധോനി ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ധോനിയുടെ ജനപ്രീതി ഗുണകരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
Dhoni
മഹേന്ദ്രസിങ് ധോനിഫയല്‍
Published on
Updated on

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനായി ധോനി അനുമതി നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ രവികുമാര്‍ പറഞ്ഞു.

വോട്ടര്‍മാരില്‍ അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ധോനിയുടെ ജനപ്രീതി ഗുണകരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

നവംബര്‍ 13നാണ് ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ്. 43 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുക. നാമനിര്‍ദേശ പത്രികസമര്‍പ്പിക്കല്‍ ഇന്നലെ പൂര്‍ത്തിയായി. മുന്‍ മുഖ്യമന്ത്രി ചമ്പയ് സോറന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഇന്ത്യാ സഖ്യം പരാജയപ്പെടുമെന്നും സോറന്‍ പറഞ്ഞു.

രണ്ടാം ഘട്ടവോട്ടെടുപ്പ് നവംബര്‍ 23നാണ്. വോട്ടെണ്ണല്‍ 23ന് നടക്കും. സംസ്ഥാനത്ത് ആകെ 81 മണ്ഡലങ്ങളാണ് ഉള്ളത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com