കൊല്‍ക്കത്ത: മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടായിരുന്നു.
കൊല്‍ക്കത്തയിലെ പത്ത് ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചത്. കറുത്ത ബാഗിലാണ് ബോംബ് വെച്ചിരിക്കുന്നതെന്നാണ്് സന്ദേശം.
തിരുപ്പതിയില്‍ മൂന്നു ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി. രാജ്‌കോട്ടിലെ 10 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്‌കോട്ട് ഡപ്യൂട്ടി കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക