ചെന്നൈ: അത്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്റെ നാലാം നിലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. മൈലേരിപാളയത്തെ കര്‍പ്പഗം എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി എ പ്രഭുവിനാണ് സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നും വിദ്യാര്‍ഥി ചാടിയത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. കൈയും കാലും മറ്റ് ശരീരഭാഗങ്ങളിലും പൊട്ടലുണ്ട്. എപ്പോഴും മൊബൈലില്‍ സൂപ്പര്‍മാന്‍ വിഡിയോകള്‍ കാണുകയും തനിക്കും ശക്തിയുണ്ടെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു. ഒപ്പമുള്ള വിദ്യാര്‍ഥികളെ തന്റെ അത്ഭുത ശക്തി കാണിക്കാന്‍ വേണ്ടിയാണ് നാലാം നിലയില്‍ നിന്നും എടുത്തുചാടിയത്.
സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരെ കേസ് എടുത്തതായി ചെട്ടിപ്പാളയം പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകള്‍ കാരണം കെട്ടിടത്തില്‍ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നല്‍കാന്‍ വിദ്യാര്‍ഥിക്ക് കഴിഞ്ഞിട്ടില്ലെന്നും സബ് ഇന്‍സ്‌പെക്ടര്‍ കറുപ്പ് സ്വാമി പാണ്ഡ്യന്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളോ, സംഭവത്തിന് പിന്നില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ അന്വേഷിക്കും. വിദ്യാര്‍ഥിയുടെ ഫോണും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക