ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരാണ് പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് മത്സരിക്കുക.
വിനേഷിനൊപ്പം ബജ്‌റങ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെ അഖിലേന്ത്യാ കിസാന്‍ കോണ്ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍നിന്നാണ് ഹൂഡ മത്സരിക്കുക. റെയില്‍വെയിലെ ജോലി രാജ് വെച്ചാണ് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ അംഗത്വമെടുത്തത്.
സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്രവുമായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാൻ തെയ്യാറാണെന്നും വിനേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക