aravind kejriwal
അരവിന്ദ് കെജരിവാള്‍ ഫയല്‍

പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോ?; കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും
Published on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'രണ്ടുദിവസങ്ങള്‍ക്കുശേഷം ഞാന്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കും. ഡല്‍ഹിയില്‍ മാസങ്ങള്‍ക്കുശേഷം പുതിയ തെരഞ്ഞെടുപ്പ് നടക്കും. കോടതിയില്‍നിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയില്‍നിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാന്‍ ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കൂ'- കെജരിവാള്‍ ഞായറാഴ്ച എഎപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കെജരിവാള്‍ ജയില്‍മോചിതനായത്. നവംബറില്‍ മഹാരാഷ്ട്രയ്ക്ക് ഒപ്പം ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിഷി മര്‍ലേനയ്ക്ക് പുറമേ, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാല്‍റായ്, രാജ്യസഭാ എംപിമാരായ രാഘവ്ച്ഛദ്ദ, സഞ്ജയ്സിങ്ങ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

aravind kejriwal
പടക്ക നിർമ്മാണശാലയിൽ‌ സ്ഫോടനം; മൂന്ന് വയസുകാരിയുൾപ്പെടെ നാല് മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com