പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗര്‍ഭിണിയാക്കിയാല്‍ 13 ലക്ഷം സമ്പാദിക്കാം;  യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ്; എട്ടംഗ സംഘം അറസ്റ്റില്‍

വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ യുവാക്കളുമായി ബന്ധപ്പെട്ടത്.

പട്‌ന: ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന യുവാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. പതിമൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സംഘം വാഗ്ദാനം ചെയ്തത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് സര്‍വീസ് എന്ന് പേരിലാണ് ഇവര്‍ റാക്കറ്റ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബിഹാറിലെ നവാഡയിലാണ് സംഭവം.

വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രതികള്‍ യുവാക്കളുമായി ബന്ധപ്പെട്ടത്. ഗര്‍ഭധാരണത്തിന് സഹായിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് പണം സമ്പാദിക്കാനാവുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. താത്പര്യമുള്ള പുരുഷന്‍മാരാണെങ്കില്‍ 799 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്തവവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ തെരഞ്ഞെടുക്കാനും അവസരമുണ്ടെന്ന് അറിയിക്കുകയും ചെയ്തുയ

'സ്ത്രീ ഗര്‍ഭിണിയായാല്‍ 13 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു  ഇവരുടെ പ്രധാന വാഗ്ദാനം. ഗര്‍ഭിണിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നതായും നവാഡ പൊലീസ് സൂപ്രണ്ട് കല്യാണ് ആനന്ദ് പറഞ്ഞു. ബിഹാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. നിരവധി മൊബൈല്‍ ഫോണുകളും പ്രിന്ററുകളും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉള്‍പ്പടെയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com