മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ 4 മരണം, 5 ജില്ലകളിൽ കർഫ്യൂ

തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. 

തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്നു രോഷാകുലരായ നാട്ടുകാർ വാ​ഹനങ്ങൾക്ക് തീയിട്ടു. 

ആക്രമണം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ പൊലീസ് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. 

ആക്രമണത്തെ മുഖ്യന്ത്രി എൻ ബിരേൻ സിങ് അപലപിച്ചു. സമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോടു അഭ്യർഥിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com