വീട്ടിനുള്ളില്‍ പാമ്പിന്റെ പടം, പരിശോധനയില്‍ ഞെട്ടി; ബെഡ് റൂമില്‍ നാലു മൂര്‍ഖന്‍-  വീഡിയോ 

പഞ്ചാബിലെ ജലന്ധറിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പാമ്പിനെ കാണുന്നത് തന്നെ ഒട്ടുമിക്ക ആളുകള്‍ക്കും ഭയമാണ്. അപ്പോള്‍ ഒരേ സമയം നാലു പാമ്പിനെ കണ്ടാലുള്ള കാര്യം പറയാതിരിക്കുന്നതായിരിക്കും ഭേദം. വീട്ടിനുള്ളില്‍ നാലു പാമ്പുകളെ കണ്ട് ഞെട്ടിയിരിക്കുകയാണ് കുടുംബം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. രഞ്ജിത് അവന്യൂവില്‍ താമസിക്കുന്ന വീട്ടിലാണ് നാലു പാമ്പുകളെ കണ്ടത്. പാമ്പിനെ കണ്ട് ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. 

വലിയ പരിശ്രമത്തിലൂടെയാണ് പാമ്പുകളെ പിടികൂടിയത്. വീട്ടിനുള്ളില്‍ പാമ്പിന്റെ പടം കണ്ടതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു പാമ്പുകളെ പിടികൂടിയത്. എല്ലാം മൂര്‍ഖന്‍ പാമ്പുകളാണ്. എത്രനാള്‍ പാമ്പുകള്‍ വീട്ടിലുണ്ടായിരുന്നു എന്ന് ഓര്‍ക്കുമ്പോഴെല്ലാം വീട്ടുകാര്‍ നടുക്കം രേഖപ്പെടുത്തുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER