ഷിംല: ഷിംലയ്‌ക്ക് സമീപം ധാമിയിൽ ബഹുനില കെട്ടിടം തകർന്നു വീണു. ധാമി ഗവ. ഡിഗ്രി കോളജിലേക്കുള്ള റോഡരികിലുള്ള അഞ്ചു നില കെട്ടിടമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 15 സെക്കന്റിൽ കെട്ടിടം നിലംപരിശാകുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ് കുമാർ എന്ന വ്യക്തിയുടെ വീടാണ് ഇതെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിന് പിന്നാലെ ഉള്ളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ ആർക്കും അപകടമുണ്ടായില്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചിരുന്നു. വീടിനു മുകൾ വശത്തായി നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ