
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചതായി എംപി എന്‍കെ പ്രേമചന്ദ്രന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ഭരണപക്ഷം എന്തുപ്രകോപനം ഉണ്ടാക്കിയാലും സഭയ്ക്കുള്ളില്‍ തുടരും. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്യില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി.
ശക്തമായ എതിര്‍വാദം ഉയര്‍ത്തുമെന്നും വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എംപിമാര്‍ക്ക് വിപ്പ് നല്‍കാനും ഇന്ത്യാ സഖ്യയോഗം ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് എംപിമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ രാധാകൃഷ്ണന്‍ എംപി ഡല്‍ഹിക്ക് മടങ്ങി. ബില്ലിന്‍ മേല്‍ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നും എംപിമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി.
ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ കോണ്‍ഗ്രസ് എംപിമാരോടും ബുധന്‍ മുതല്‍ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയില്‍ ഹാജരായിരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. രാജ്യസഭ അംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപ്പ് നല്‍കിയത്. ലോക്സഭ അംഗങ്ങള്‍ക്ക് വൈകിട്ടോടെയും വിപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക