Kedar Jadhav: രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ്! കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

കേദാര്‍ നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് കേദാര്‍ ബിജെപി അംഗത്വമെടുത്തത്.
New innings in politics! Kedar Jadhav joins BJP
കേദാര്‍ ജാദവ്എക്‌സ്
Updated on

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് കേദാര്‍ ബിജെപി അംഗത്വമെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി കളിച്ച താരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മുതിര്‍ന്ന നേതാവ് അശോക് ചവാന്റെയും സാന്നിധ്യത്തിലാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

'ഞാന്‍ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ് നടത്തുന്നത്. ഇതാണ് ബവന്‍കുലയുടെ നേതൃത്വത്തിന് കീഴില്‍ ഞാന്‍ ബി ജെ പിയില്‍ ചേരുന്നത്' കേദാര്‍ ജാദവ് പറഞ്ഞു. 'ഇന്ന് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ കൂടാതെ, ഹിംഗോളിയില്‍ നിന്നും നന്ദേഡില്‍ നിന്നും നിരവധി പേര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു,' ബവന്‍കുലെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പുനെയില്‍ ജനിച്ച താരം മികച്ച മധ്യനിര ബാറ്ററാണ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു, 2014 മുതല്‍ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാര്‍ 2024 ജൂണില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com