
ന്യൂഡല്‍ഹി: തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ യുഎസ് കോടതിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് എന്‍ഐഎയുടെ നിയമപോരാട്ടത്തെ നയിച്ചത്. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്‍ 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്.
എന്‍ഐഎയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ പലതവണ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ എന്‍ഐഎ സംഘത്തിലും അംഗമായിരുന്നു. 2011ല്‍ യുകെയില്‍ നിന്ന് വ്യവസായി രവിശങ്കരനേയും 2012ല്‍ റെയ്മണ്ട് വാര്‍ളിയേയും ഇന്ത്യയിലെത്തിക്കാന്‍ വാദിച്ചു.
തഹാവൂര്‍ റാണയുടെ കേസില്‍ 2104ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി. 2001ലെ പാര്‍ലമെന്റ് ആക്രമണ കേസ്, കാവേരി നദീജലത്തര്‍ക്കം, കോമണ്‍വെല്‍ത്ത് അഴിമതിക്കേസ് തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട കേസുകളിലും വാദിച്ചു. ഊട്ടി സ്വദേശിയാണ്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ യൂണിവേഴ്‌സിറ്റിയില്‍ ആദ്യ ബാച്ചുകാരനായ ദയാന്‍ 1999ലാണ് പ്രാക്ടീസ് ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക