വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ള; കോണ്‍ഗ്രസ് എന്തുകൊണ്ട് ഒരു മുസ്ലീമിനെ പ്രസിഡന്റാക്കിയില്ല?; ആഞ്ഞടിച്ച് മോദി

കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്.
NARENDRA MODI
നരേന്ദ്രമോദിപിടിഐ
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമാഫിയ കൊള്ളയടിച്ചത് പിന്നോക്കക്കാരുടെയും പാവപ്പെട്ട മൂസ്ലീങ്ങളുടെയും ഭൂമിയാണ്. പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ലെന്നും വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് വഖഫ് നിയമം ഭേദഗതി ചെയ്തുവെന്നും ഹരിയായനയിലെ ഹിസാറിലെ പൊതുയോഗത്തില്‍ മോദി പറഞ്ഞു.

കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യാത്തതെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ 50 ശതമാനം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി മാത്രം അവര്‍ ഭരണഘടനയെ ഉപയോഗിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയുടെ ആത്മാവിനെ കൊലപ്പെടുത്തി. ഭരണഘടന ഒരു മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കോണ്‍ഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു.

ബിആര്‍ അംബേദ്കറുടെ ജീവിതവും പ്രത്യയ ശാസ്ത്രവും എന്‍ഡിഎ സര്‍ക്കാരിനെ മുന്നോട്ടക്ക് നയിക്കാനുള്ള പ്രചോദനസ്തംഭമായി മാറിയെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ മോദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും നയങ്ങളും അംബേദ്കറിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദരിദ്രരെയു പിന്നാക്കക്കാരെയും ആദിവാസികളെയും സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹരിയാന അതിവേഗം സുസ്ഥിരവികസനത്തിലേക്ക് കുതിക്കുകയാണ്. വികസനമെന്നമെന്ന മന്ത്രമാണ്് പിന്തുടരുന്നതെന്നും മോദി പറഞ്ഞു. ഹിസാര്‍ വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസും മറ്റ് വികസനപരിപാടികളും ഉദ്ഘാടന ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.

ഇപ്പോള്‍ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ഹരിയാനയെ ശ്രീരാമന്റെ നഗരവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. മറ്റ് നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഹിസാര്‍ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു. ഹരിയാനയുടെ അഭിലാഷങ്ങളെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാനുള്ള വിമാന സര്‍വീസിന്റെ തുടക്കമാണിതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com