യുനസ്‌കോ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടംപിടിച്ച് ഭഗവത്ഗീതയും നാട്യശാസ്ത്രവും; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പട്ടികയില്‍ ഇരു ഗ്രന്ഥങ്ങളും ഇടം നേടിയ വിവരം കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് പ്രഖ്യാപിച്ചത്
Bhagavad Gita, Natyashastra
ഭഗവത്ഗീതയും നാട്യശാസ്ത്രവും X post
Updated on
1 min read

ന്യൂഡല്‍ഹി: യുനസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം പിടിച്ച് ഭഗവത്ഗീതയും നാട്യശാസ്ത്രവും. ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പട്ടികയില്‍ ഇരു ഗ്രന്ഥങ്ങളും ഇടം നേടിയ വിവരം കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് പ്രഖ്യാപിച്ചത്. ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടെന്ന് കരുതുന്ന ഗ്രന്ഥമാണ് ശ്രീമത് ഭഗവത് ഗീത. അഞ്ചാം നൂറ്റാണ്ടില്‍ രചിച്ചിക്കപ്പെട്ടതും നടനവിദ്യ വിശദീകരിക്കുന്നതുമാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ പൗരാണിക ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

'ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം! നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്‌കാരത്തിനും ഒരു ആഗോള അംഗീകാരമായാണ് യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തിയതിനെ കാണുന്നത്. നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് ഭഗവദ്ഗീതയും നാട്യശാസ്ത്രവും. ഗ്രന്ഥങ്ങളുടെ ഉള്‍ക്കാഴ്ച ലോകത്തെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു,'' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ''ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന് ഒരു ചരിത്ര നിമിഷം'' എന്ന കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.

ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉള്‍പ്പെടുത്തിയതോടെ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ 14 എന്‍ട്രികള്‍ ലഭിച്ചു. അന്താരാഷ്ട്ര ഉപദേശക സമിതി ശുപാര്‍ശ ചെയ്യുകയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്ത ഡോക്യുമെന്ററി പൈതൃകങ്ങളെയാണ് മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത്. 74 പുതിയ പൈതൃക ശേഖരങ്ങളാണ് യുനെസ്‌കോ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. ഇതോടെ ശേഖരങ്ങളുടെ എണ്ണം 570 ആയി. 72 രാജ്യങ്ങളില്‍ നിന്നും നാല് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള വിവിധ വിഷയങ്ങളിലെ എന്‍ട്രികള്‍ നിന്നാണ് തെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dinesh Prabhakar
Father and son in khaki
Supriya Sule's daughter Revati's star-studded wedding celebrations
Abu Dhabi tower earns Guinness World Records title for highest running track on a building
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com