മഹാ കുംഭമേളയ്ക്ക് പോകുന്നവര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു
Maha Kumbha mela 2025
മഹാ കുംഭമേളഫയൽ
Updated on

ന്യൂഡല്‍ഹി: മഹാ കുംഭമേളയ്ക്ക് പോകുന്നവര്‍ക്ക് 50 ശതമാനം വിമാന ടിക്കറ്റ് നിരക്ക് കുറച്ചതായി കേന്ദ്ര വ്യാമയാന മന്ത്രി കെ.രാം മോഹന്‍ നായിഡു. പുതിയ ടിക്കറ്റ് നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

മഹാ കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയര്‍ലൈനുകള്‍ വര്‍ധിപ്പിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് കുറച്ചത് കാരണം വിമാനക്കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 23 ന് എയര്‍ലൈന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, പ്രയാഗ്രാജ് വിമാനങ്ങളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com