
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം നാടുകടത്തിയ ഇന്ത്യാക്കാര്‍ അമൃത്സറിലെത്തി. 104 പേരെയാണ് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 79 പുരുഷന്മാരും 25 വനിതകളും 13 കുട്ടികളും ഉള്‍പ്പെടുന്നു.
ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് പറന്നുയര്‍ന്ന സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 നാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവരെ സ്വീകരിക്കാന്‍ പൊലീസും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ആദ്യ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയിലെത്തിയത്. 104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, രണ്ട് പേര്‍ ചണ്ഡീഗഡില്‍ നിന്നുള്ളവരുമാണ്.
നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന കര്‍ശന നടപടിയുടെ ഭാഗമായാണ് നാടുകടത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക