

ബംഗളൂരു: ഡ്രൈവിങിനിടെ ലാപ് ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി പൊലീസ്. ബംഗളൂരൂ നോര്‍ത്ത് പൊലീസാണ് ആയിരം രൂപ പിഴ ചുമത്തിയത്. ഡ്രൈവിങ്ങിനിടെ യുവതി ലാപ് ടോപ്പ് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
യുവതിയെ ബംഗളൂരു ആര്‍ടി നഗര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് പിഴയടപ്പിക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ കാര്‍ ഓടിക്കുന്നതിനിടെ സ്റ്റിയറിങിനോട് ചേര്‍ത്ത് വച്ച് ലാപ് ടോപ്പില്‍ യുവതി വര്‍ക്ക് ചെയ്യുകയായിരുന്നു. മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
അമിത വേഗതയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് പിഴ ചുമത്തിയതെന്ന് ബംഗളരു പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ' വര്‍ക്ക് ഫ്രം ഹോം മതി, കാര്‍ വേണ്ട'- വീഡിയോ പങ്കിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് എക്‌സില്‍ കുറിച്ചു. യുവതിയില്‍ നിന്ന് പിഴ ഈടാക്കുന്ന ചിത്രവും ഡിസിപി എക്‌സില്‍ പങ്കുവച്ചു.
ജോലി സമ്മര്‍ദം കാരണമാണ് ലാപ് ടോപ്പ് ഉപയോഗിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റിന് താഴെ നിരവധി പേര്‍ പൊലീസിനെ പിന്തുണച്ചും യുവതിക്കെതിരെയും രംഗത്തെത്തി. ബംഗളൂരുവിലെ രൂക്ഷമായി ഗതാഗതക്കുരുക്കിന്റെ ഫലമാണിതെന്നും കോര്‍പ്പറേറ്റ് മേഖലകളുടെ ഭ്രാന്ത്രമായ ജോലി സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും ചിലര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
