
ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടതി കേസുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 400 കോടിയിലധികം രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകള്‍. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ വ്യവഹാരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 66 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 കോടി കൂടുതലാണ്.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014-15 വര്‍ഷത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്കായി 26 കോടി രൂപയാണ് ചെലവഴിച്ചത്. 2015-16 ലെ ചെലവ് 64 കോടി രൂപയായിരുന്നു. 2014-15നും 2023-24 കാലഘട്ടത്തിനിടയില്‍ സര്‍ക്കാര്‍ ഇതിനായി 409 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.
കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ദേശീയ വ്യവഹാര നയത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ വെക്കും. നിരവധി വര്‍ഷങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അതിന്റെ രൂപരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക