'ഭാഗ്യവും ആരോഗ്യവും കൈവരും'; രഥത്തില്‍ നിന്ന് പിഞ്ചു കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് പുരോഹിതര്‍, പുതപ്പു നീട്ടി പിടിച്ച് ഭക്തര്‍, വിചിത്ര ആചാരം

രഥത്തിന് മുകളില്‍ നിന്ന് പുരോഹിതന്‍മാര്‍ കുഞ്ഞുങ്ങളെ താഴോട്ട് എറിയുകയും ഗ്രാമീണര്‍ കുഞ്ഞുങ്ങളെ പുതുപ്പുകൊണ്ട് പിടിക്കുകയും ചെയ്യുന്നു. ഇത് മൂലം കുഞ്ഞുങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
Infant-tossing ritual continues in Koppal, parts of North Karnataka.
SM ONLINE
Updated on

ബംഗളൂരു: ആറടി ഉയരമുള്ള രഥത്തില്‍ നിന്ന് പുരോഹിതര്‍ പിഞ്ചു കുഞ്ഞുങ്ങളെ വായുവിലേക്കു വലിച്ചെറിയുന്നു, താഴെ പുതപ്പു നീട്ടി കുഞ്ഞുങ്ങളെ താഴെ വീഴാതെ പിടിച്ചെടുത്ത് ഭക്തര്‍. വടക്കന്‍ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് വിചിത്രമായ ഈ ആചാരം. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞാല്‍ ആരോഗ്യവും ഭാഗ്യവും വരുമെന്നാണ് ഇവര്‍ പറയുന്നത്.

കൊപ്പല്‍ ജില്ലയിലെ ഘടിവാദിക്കിയില്‍ മഹാലക്ഷ്മി ദേവിയുടെ ഉത്സവത്തോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. രഥത്തിന് മുകളില്‍ നിന്ന് പുരോഹിതന്‍മാര്‍ കുഞ്ഞുങ്ങളെ താഴോട്ട് എറിയുകയും ഗ്രാമീണര്‍ കുഞ്ഞുങ്ങളെ പുതുപ്പുകൊണ്ട് പിടിക്കുകയും ചെയ്യുന്നു. ഇത് മൂലം കുഞ്ഞുങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും അവര്‍ക്ക് ഭാഗ്യവും ആരോഗ്യവും കൈവരുമെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു. വര്‍ഷം തോറും അവര്‍ ഈ ചടങ്ങ് നടത്തുകയും ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഈ ചടങ്ങു കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്. അതേസമയം ഇത് കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും പറയുന്നത്. ഇത്തരം ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

നേരത്തെ 20 അടി ഉയരത്തില്‍ നിന്നായിരുന്നു കുട്ടികളെ എറിയുന്നതെങ്കില്‍ ഇപ്പോള്‍ അത് ആറടി ഉയരത്തില്‍ നിന്നാണ്. ഈ ചടങ്ങ് കാണുന്നതിനായി ഗ്രാമത്തിലേക്ക് കര്‍ണാടകയുടെ വിവിധഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു.

'കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഭയമാണ്. കുട്ടികളെ എറിയുമ്പോള്‍ അവര്‍ ഭയപ്പെടുകയും കരയുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബാഗല്‍കോട്ട്, കൊപ്പല്‍, ബല്ലാരി ജില്ലകളില്‍ ഇത്തരം ആചാരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇത് നടക്കുകയാണ്. ഈ ആചാരം നിരോധിക്കണം'- സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

കുട്ടികളെ ഇത്തരത്തില്‍ വലിച്ചെറിയുന്നത് തലച്ചോറിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com