
പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ആളൊഴിഞ്ഞ ബസില്‍ 26കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഷിരൂരിലെ ഗുണത് സ്വദേശിയായ ദത്ത്രേയ റാംദാസ് ഗഡേ (36) ആണ് പൊലീസ് പിടിയിലായത്.
പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പുനെയിലെ സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയാണു യുവതിക്കെതിരെ അതിക്രമമുണ്ടായത്. പുനെയിലെ ഷിരൂരിൽ നിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
പ്രതി നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പുനെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം, കവർച്ച, മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണു ദത്താത്രേയ ഗഡെ. ഇതിലെ ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലാണ്. പ്രതിയെ പിടിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പൊലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു. പുനെ ജില്ലയിലെ ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ വ്യാഴാഴ്ച നടത്തിയ തിരച്ചിൽ പൊലീസിന്റെ സ്‌നിഫർ നായ്ക്കളും പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക