സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ മാധ്യമങ്ങളോട് 'മുട്ടി' ആരിഫ് മുഹമ്മദ് ഖാന്‍; ലാലു കൂടിക്കാഴ്ചയില്‍ വിവാദം

ഇന്നലെ വൈകിട്ട് ലാലുവിന്റെ വസതിയിലെത്തിയ ആരിഫ് അദ്ദേഹവുമായി കുടിക്കാഴ്ച നടത്തിയിരുന്നു
Arif Mohammad Khan
ആരിഫ് മുഹമ്മദ് ഖാന്‍
Updated on

പട്‌ന: ബിഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കുകയാണെങ്കില്‍ അവിടെ പരിചയക്കാര്‍ ഉണ്ടെങ്കില്‍ അവരെ കാണുക സ്വാഭാവികമല്ലേയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഇന്നലെ വൈകിട്ട് ലാലുവിന്റെ വസതിയിലെത്തിയ ആരിഫ് അദ്ദേഹവുമായി കുടിക്കാഴ്ച നടത്തിയിരുന്നു

1975 മുതല്‍ തനിക്ക് പരിചയമുള്ളയാളുകളുടെ നഗരത്തില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കില്ലേ?. ലാലുപ്രസാദ് യാദവിനെ കണ്ടതില്‍ എന്താണ് സംശയാസ്പദമെന്നും ഈ ചോദ്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എല്ലാം കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തേജസ്വി യാദവും ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com