ബെംഗളൂരു: തോട്ടത്തില്‍ ചക്കയിടാന്‍ ശ്രമിച്ച ഗോത്രവര്‍ഗക്കാരനായ തൊഴിലാളിയെ തോട്ടമുടമ വെടിവച്ചു കൊന്നു. പണിയേരവര പൊന്നണ്ണയെ (23) ആണ് മരിച്ചത്. സംഭവത്തില്‍ തോട്ടം ഉടമ പൊരുകൊണ്ട ചിന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 27 ന് കര്‍ണാടകയിലെ കുടക് ജില്ലയിലെ ചെമ്പെബെല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം.
ചിന്നപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. ഇരട്ട ബാരല്‍ തോക്കുപയോഗിച്ച് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ചിന്നപ്പ ജാതി അധിക്ഷേപവും നടത്തി.
തോട്ടത്തിലെ ജോലി കഴിഞ്ഞ് പൊന്നണ്ണയും ഭാര്യ ഗീതയും ചക്കയിടാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വെടിയേറ്റ് പ്ലാവില്‍നിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പൊന്നണ്ണയെ ആശുപത്രിയില്‍ എത്തിക്കാതെ ഉടമ സ്ഥലം വിട്ടതായും ആരോപണമുണ്ട്. വിരാജ്‌പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക