ഭാര്യയുടെ ശരീരവും സ്വകാര്യതയും അവളുടെ മാത്രം, ഭര്‍ത്താവിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ അല്ലെന്ന് ഹൈക്കോടതി

''വിക്ടോറിയന്‍ കാലഘട്ടത്തിലെ കാലഹരണപ്പെട്ട മാനസികാവസ്ഥ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കണം''
alahabad highcourt
അലഹബാദ് ഹൈക്കോടതിഫെയ്‌സ്ബുക്ക്‌
Updated on

ലഖ്നൗ: ഭാര്യയുടെ ശരീരവും സ്വകാര്യതയും അവകാശങ്ങളും ഭര്‍ത്താവിന്റെ നിയന്ത്രണത്തിനോ ഉടമസ്ഥതയ്‌ക്കോ വിധേയമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വിക്ടോറിയന്‍ കാലഘട്ടത്തിലെ കാലഹരണപ്പെട്ട മാനസികാവസ്ഥ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കണം.

ഭാര്യ സ്വന്തം അവകാശങ്ങളുള്ള വ്യക്തിയാണെണന്ന് ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ബെഞ്ച് പറഞ്ഞു. ഭാര്യയുടെ ശാരീരിക സ്വയം ഭരണത്തെയും സ്വകാര്യതയെയും മാനിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, തുല്യമായ ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ഭര്‍ത്താവിന്റെ ധാര്‍മിക ബാധ്യത കൂടിയാണ്.

ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ഭാര്യയുടെ ബന്ധുവിന് അത് പങ്കുവെക്കുകയും ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായാണ് ഇത്തരം വിഡിയോ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്. നിയമപരമായി വിവാഹിതനായ ഭര്‍ത്താവായതിനാല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും കേസിന്റെ മുഴുവന്‍ ക്രിമിനല്‍ നടപടിക്രമങ്ങളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com