ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്ഥലം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയുടെ മകളെ അറിയിച്ചു.
ഈ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ നടപടി മഹത്തരവും അപ്രതീക്ഷിതവുമാണെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ടഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ താങ്കള്‍ എടുത്ത തീരുമാനത്തിന് വലിയ നന്ദി' യെന്ന് ശര്‍മിഷ്ഠ എക്‌സില്‍ കുറിച്ചു.
സ്മാരകം നിര്‍മിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തും ശര്‍മിഷ്ഠ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പതിമൂന്നാമത് രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന സമ്മാനിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക