സല്‍മാന്‍ ഖാന്റെ വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്; സുരക്ഷ ശക്തമാക്കി

മഹാരാഷ്ട്ര മുന്‍ മന്ത്രിയും അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണശേഷം സല്‍മാന് നിരവധി വധഭീഷണികള്‍ ഉയര്‍ന്നിരുന്നു.
Salman Khan's Mumbai residence shielded with bulletproof glass amid threats
സല്‍മാന്‍ ഖാന്‍ഫയല്‍
Updated on

മുംബൈ: നടന്‍ സല്‍മാന്‍ഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വീടിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച നടന്‍ വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുന്‍ മന്ത്രിയും അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണശേഷം സല്‍മാന് നിരവധി വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് 59കാരനായ നടന്‍ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.

സല്‍മാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം എപ്പോഴുമുണ്ടാകാറുണ്ട്. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിനെയും നടന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

തിഹാര്‍ ജയില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. നേരത്തെ സല്‍മാന്റെ വീടിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com