ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

രാത്രി എട്ട് മണിയോടെയാണ് ടോക്കൺ വിതരണം ആരംഭിച്ചത്.
tirupathi temple
തിരുപ്പതി ക്ഷേത്രത്തിലെ തിരക്ക്സ്ക്രീൻഷോട്ട്
Updated on

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. 30 പേർക്ക് ​പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയതോടെയാണ് അപകടമുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് ടോക്കൺ വിതരണം ആരംഭിച്ചത്. രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്.

മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. പരുക്കേറ്റവരെ ക്ഷേത്രത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. സംഭവത്തിൽ പ്രധാനമന്ത്രി ന​രേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com