പട്ടം പറത്തുന്ന ചൈനീസ് സിന്തറ്റിക് നൂല്‍ നിരോധനം കര്‍ശനമാക്കണം: തെലങ്കാന ഹൈക്കോടതി

2017ലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൈനീസ് സിന്തറ്റിക് നൂല്‍ നിരോധിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടത്.
telengana court
തെലങ്കാന ഹൈക്കോടതി
Updated on

ഹൈദരാബാദ്: മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം പറത്തലിനുപയോഗിക്കുന്ന ചൈനീസ് സിന്തറ്റിക് നൂല്‍ നിരോധിച്ച മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് തെലങ്കാന ഹൈക്കോടതി. 2017ലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൈനീസ് സിന്തറ്റിക് നൂല്‍ നിരോധിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടത്.

മകരസംക്രാന്തി ആഘോഷത്തിന് മുമ്പ് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടംപറത്തലില്‍ സിന്തറ്റിക് നൂല്‍ ഉപയോഗിക്കുന്നത് നിരവധി പക്ഷികള്‍ ചത്തുപോകുന്നതിന് കാരണമായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരോധിക്കാന്‍ ഉത്തരവുണ്ടായിട്ടും പല അധികാരികളും ഇതുവരെ നിരോധനം നടപ്പിലാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com