വൈദ്യുതി ബില്‍ 2,10,42,08,405 രൂപ!!; അന്തംവിട്ട് ഉപഭോക്താവ്

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു.
Rs 2,10,42,08,405: Himachal Man Shocked Over Faulty Electricity Bill
വൈദ്യുതി ബില്ലായി ലഭിച്ചത് 2,10,42,08,405 രൂപ
Updated on

ഷിംല: ഇലക്ട്രിസിറ്റി ബില്‍ കണ്ട് അന്തംവിട്ട് ഉപഭോക്താവ്. 210 കോടിയലധികം രൂപയാണ് യുവാവിന് ഇലക്ട്രിസിറ്റി ബില്ലായി ലഭിച്ചത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. 2,10,42,08,405 രൂപയുടെ ഭീമമായ ബില്‍ ലഭിച്ചതോടെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു.

സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു. നേരത്തെ ഗുജറാത്തിലെ തയ്യല്‍ ജോലിക്കാരന് 86ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com