
മുംബൈ: നടൻ സെയ്ഫ് അലി ഖാനെതിരെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണിപ്പോൾ ബോളിവുഡ്. താരം അപകടനില തരണം ചെയ്തുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. പരിക്കേറ്റ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം അലി ഖാന്‍ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് ആക്രമിക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയതാണ് ഇബ്രാഹിം. സെയ്ഫിന് അപകടം പറ്റിയ സമയത്ത് വീട്ടിൽ ഡ്രൈവർമാരുണ്ടായിരുന്നില്ല.
അതിനാല്‍ സമയം ഒട്ടും കളയാതെയിരിക്കാന്‍ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണ് ലീലാവതി ആശുപത്രിയിലേക്ക്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ഓട്ടോറിക്ഷയ്ക്ക് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയിൽ തുടരുന്ന സെയ്ഫ് അലി ഖാനെ കാണാൻ ബോളിവുഡ് താരങ്ങളുമെത്തി.
രൺബീർ കപൂർ, ആലിയ ഭട്ട്, കരിഷ്മ കപൂർ തുടങ്ങിയവരും താരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. സെയ്ഫിന്റെ മകളായ സാറ അലി ഖാനും ആശുപത്രിയിലെത്തിയിട്ടുണ്ട്. 54 കാരനായ സെയ്ഫിന് ശരീരത്തിൽ ആറു പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിനും കഴുത്തിനും കൈകളിലും താരത്തിന് മുറിവേറ്റിരുന്നു.
കഴുത്തിനും കൈകളിലും ആഴത്തിലുള്ള മുറിവുകളുമായിരുന്നു. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുൻപ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. സെയ്ഫിന്റെ സഹായികളുമായി ബന്ധമുള്ളവരാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക