പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ചു, നിയന്ത്രണം വിട്ട മിനി വാന്‍ ബസില്‍ ഇടിച്ചുകയറി; പൂനെയില്‍ ഒന്‍പത് മരണം- വിഡിയോ

പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം
Nine killed as minivan rams into stationary bus on Pune-Nashik Highway
പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണംസ്ക്രീൻഷോട്ട്
Updated on

മുംബൈ: പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം. പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനി വാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ബസിനും ട്രക്കിനും ഇടയില്‍ കുടുങ്ങിയ മിനി വാന്‍ പൂര്‍ണമായി തകര്‍ന്നുപോയി.

പൂനെ- നാസിക് ഹൈവേയില്‍ നാരായണ്‍ഗാവില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും ജുന്നാറിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഹൈവേയിലെ അലെഫട്ടയ്ക്കും നാരായണ്‍ഗാവിനും ഇടയിലുള്ള വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഗ്രാമീണരെ കൊണ്ടുപോകുന്ന മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

നാസിക്കില്‍ നിന്ന് പൂനെ വഴി മഹാബലേശ്വറിലേക്ക് പോവുകയായിരുന്ന ബസ്, തകരാര്‍ മൂലം ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടസമയത്ത് ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. മിനി വാന്‍ ബസിനടുത്തെത്തിയപ്പോള്‍, പാഞ്ഞെത്തിയ ട്രക്ക് മിനി വാനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി വാന്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവര്‍ അടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. മരിച്ചവരില്‍ ഭൂരിഭാഗവും ഗ്രാമീണരും തൊഴിലാളികളുമാണെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com