
ന്യൂഡല്‍ഹി: വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ യുവാവിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്.
ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിനുള്ളില്‍ വെച്ച് പൊള്ളലേറ്റ് ആണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 'ഉച്ചകഴിഞ്ഞ് വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല. ഞങ്ങള്‍ അയാളെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷേ യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11:30 ഓടെ, ഒരു അപകടമുണ്ടായെന്നും അനില്‍ ആശുപത്രിയിലാണെന്നും പൊലീസ് ഞങ്ങളെ വിളിച്ചു,' - പ്രതിശ്രുത വരന്റെ മൂത്ത സഹോദരന്‍ സുമിത് പറഞ്ഞു.
തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക