project to track movement of wild animals via radio in Madhya Pradesh
പ്രതീകാത്മക ചിത്രംഎക്‌സ്പ്രസ് ഫോട്ടോ

ആനയിറങ്ങിയിട്ടുണ്ടോ? ആകാശവാണി അറിയിക്കും; വന്യമൃഗ ആക്രമണം കുറയ്ക്കാന്‍ മധ്യപ്രദേശ്‌

സംസ്ഥാന വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുന്നറിയിപ്പുകളായി പരിപാടികള്‍ക്കിടയില്‍ ജനങ്ങളിലേക്ക് എത്തിക്കും
Published on

ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളുമായി ഓള്‍ ഇന്ത്യ റേഡിയോ(എഐആര്‍- ആകാശവാണി). സംസ്ഥാനത്ത് ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സഞ്ചാരത്തെ കുറിച്ച് റേഡിയോ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പദ്ധതി.

വന്യമൃഗശല്യം രൂക്ഷമായ ഷാഹ്‌ഡോള്‍, ഉമാരിയ, അനുപൂര്‍ ജില്ലകളിലെ ഗ്രാമീണരെ ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ ചലനത്തെക്കുറിച്ച് മാത്രമല്ല, അവയെ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എഐആര്‍ ഷാഹ്‌ഡോള്‍ മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങി.

സംസ്ഥാന വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുന്നറിയിപ്പുകളായി പരിപാടികള്‍ക്കിടയില്‍ ജനങ്ങളിലേക്ക് എത്തിക്കും. ഛത്തീസ്ഗഡില്‍ ആനകളുടെ സഞ്ചാരത്തെ കുറിച്ച് ജനങ്ങള്‍ക്ക് സമാന രിതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതിലൂടെ വന്യമൃഗ ആക്രമണങ്ങള്‍ കുറച്ച ഛത്തീസ്ഗഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com