

മുംബൈ: മകന്‍ മരിച്ച ദുഃഖത്തില്‍ വീട് വിട്ടറിങ്ങിയ സ്ത്രീ 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവുമായി ഒന്നിച്ചു. മാനസിക രോഗാശുപത്രിയിലെ ജീവനക്കാരുടെ ശ്രമഫലമായാണ് 80കാരിയുടെ കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇവരുടെ മകന്‍ 13 വയസുള്ളപ്പോള്‍ പുളിമരത്തില്‍ കയറിയപ്പോള്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ദുഃഖം താങ്ങാനാവാതെയാണ് സ്ത്രീ വീട് വിട്ടിറങ്ങിയത്.
നാസികിലെത്തിയ സ്ത്രീ വര്‍ഷങ്ങളോളം പഞ്ചവടി പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലുള്ള സ്ത്രീയെ പൊലീസ് ചികിത്സക്കും പരിചരണത്തിനുമായി മാനസിക രോഗാശുപത്രിയിലെത്തിക്കുന്നത്. ഓര്‍മക്കുറവ് ഉണ്ടെന്ന് മനസിലായ ശേഷം താനെ മാനസിക രോഗാശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ മാനസിക നിലയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഈ സമയത്താണ് ജീവനക്കാര്‍ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
വളരെ പ്രയാസപ്പെട്ടാണ് ആശുപത്രി ജീവനക്കാര്‍ ഇവരുടെ വീട്ടുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്. 250 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദ് നഗറിലെ പൊലീസിനെ ബന്ധപ്പെടുകയും ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മരുമകള്‍, ബന്ധുക്കള്‍, അനന്തരവന്‍മാര്‍ എന്നിവരുള്‍പ്പെടെ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ ജനുവരി 17ന് ആശുപത്രിയിലെത്തി നേരിട്ട് കണ്ടു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു ആ കൂടിക്കാഴ്ച. തുടര്‍ന്ന് ഇവരെ കുടുംബം അഹമ്മദ് നഗറിലേയ്ക്ക് തിരികെ കൊണ്ടുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates